Sunday, November 29, 2009

അര്‍പ്പണഠ

02-07-1998

എന്‍ നയങ്ങളെ കുളിര്‍പ്പിക്കും രൂപമേ
മാതേ, നിന്നെ ഞാന്‍ നമിചീടട്ടെ!

കുലയായ് ഉലയും നിന്‍ കാര്‍കൂന്തലില്‍
ഒരു മുടി നാരിഴയായ് ഞാന്‍ മാറിടട്ടെ!

മൌലിയില്‍ വഹിക്കും നിന്‍ പൊന്‍ കിരീടത്തിന്‍ടെ
തേജസ്സിന്‍ മുമ്പില്‍ പ്രണമിച്ചോട്ടെ!

ഫാലത്തില്‍ വിളങ്ങുഠ സിന്ദൂരത്തില്‍
ഒരു കുള്ളിര്‍ കാറ്റായി ഞാന്‍ ഒന്നു ഉരുമിക്കോട്ടെ!

നയനങ്ങള്‍ ഒഴുക്കിടും താരാട്ടു കേട്ടിട്ട്
മനം നിറയെ ഒന്നു മയങ്ങിക്കൊട്ടേ!

വെള്ളാരങ്കല്ലുകള്‍ പതിച്ചൊരു മൂക്കുത്തി
കണ്ണ് കുള്ളിര്‍ക്കെ ഒന്നു കണ്ടീടട്ടെ!

പുഞ്ചിരി തൂകും നിന്‍ ചെങ്കദളി ചുണ്ടില്‍
പുഞ്ചിരിയായ് ഞാനും നിറഞ്ഞീടട്ടേ!

കര്‍ണ്ണത്തില്‍ തൂങ്ങും ആ കുണ്ടലത്തിന്‍
ഒരു സംഗീത നാദമായ് പൊഴിഞ്ഞീടട്ടെ!

പൂംപട്ടു ചേലയില്‍ അണിഞ്ഞു ഒരുങ്ങും
ദിവ്യ രൂപം എന്‍ മനദാരില്‍ വിളങ്ങീടട്ടെ!

ജഗദീശ്വരി നിന്‍ടെ പാദാര വിന്ധത്തില്‍
ഈ തുച്ചമാം ജീവന്‍ ഞാന്‍ അര്‍പ്പിക്കുന്നു !

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]